കോട്ടയം: തപാല്‍ വോട്ട്; അപേക്ഷ ഏപ്രില്‍ 3ന് വൈകുന്നേരം വരെ സമര്‍പ്പിക്കാം

കോട്ടയം: തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ ഏപ്രില്‍ 3ന് വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. 

കൃത്യമായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ സ്വീകരിച്ച് വരണാധികാരി തപാല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക് ഏപ്രില്‍ 3 വരെ ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുള്ള തപാല്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയും വോട്ടു ചെയ്യാം. 

മണ്ഡലങ്ങളിലെ തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
പാലാ-കാര്‍മല്‍ പബ്ലിക് സ്കൂള്‍ പാലാ
കടുത്തുരുത്തി-സെന്റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട്
വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം
ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ നഴ്സറി സ്കൂള്‍, കോട്ടയം
പുതുപ്പള്ളി-പി.ടി.എം ഗവണ്‍മെന്റ് എച്ച്.എസ്. വെള്ളൂര്‍, പാമ്പാടി
ചങ്ങനാശേരി-ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ്, ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്റ് ഹൈസ്കൂള്‍, വാഴൂര്‍
പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →