കുഴല്‍പണവുമായി മൂന്നുയുവാക്കള്‍ പിടിയിലായി

കോഴിക്കോട് : 21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ കോഴിക്കോട് പിടിയിലായി. മുറിയനാല്‍ അബാവീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍കോട്ടക്കല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം(21) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് മെഡിക്കല്‍കോളേജ് എസിപി മുരളീധരന്റെ മേല്‍നോട്ടത്തിലുളള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഇവരില്‍ നിന്നും 21.02 ലക്ഷം രൂപ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന നിരവധി യുവാക്കള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →