മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്ക്കുപ്പ എന്ന സ്ഥലത്താണ് സംഭവം. നെയ്ക്കുപ്പ സ്വദേശിനിയായ വെള്ളിലാട്ട് ഗംഗാദേവി (47) ആണ് മരിച്ചത്.
02/04/21 വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ഗംഗാദേവിയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

