റബ്ബര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു

തൃത്താല: തിരുമിറ്റക്കോട് പടിഞ്ഞാറെ ചാത്തന്നൂരില്‍ റബ്ബര്‍ര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ എസ്‌റ്റേറ്റ് ജോലിക്കാരന്‍ മരിച്ചു. കറുകപുത്തൂര്‍ പൂക്കാരത്ത് വാപ്പു എന്ന മൊയ്തുണ്ണി (72) ആണ് മരിച്ചത്. തോട്ടത്തിലെ കരിയിലക്ക് തീയിട്ടതാണ് അപകടത്തി്‌ന കാരണമായത്. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →