ന്യൂഡൽഹി: ദീർഘനാളായി കാത്തിരുന്ന ഡൽഹി- മീററ്റ് എക്സ്പ്രസ് ഹൈവേ ഗതാഗതത്തിനായി തുറന്നു.
ഡൽഹിയ്ക്കും മീററ്റിനും ഇടയിലെ യാത്രാ സമയം നിലവിലെ രണ്ടര മണിക്കൂറിൽ നിന്നും വെറും 45 മിനിറ്റായി കുറയ്ക്കുന്ന പാതയാണിത്. ഏപ്രിൽ 1 ന് രാവിലെയാണ് പാത തുറന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തത്.
ഡൽഹി മുതൽ മീററ്റ് വരെയുള്ള യാത്രാ സമയം കുറയ്ക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം പൂർത്തീകരിച്ചുവെന്ന് ഗഡ്കരി ട്വിറ്ററിലൂടെ പറഞ്ഞു.
96 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് ഹൈവേ 14 വരിയാണ്. നിലവിൽ എൻഎച്ച് 58 വഴിയാണ് യാത്രക്കാർ ദില്ലിയിലെത്തുന്നത്, ഈ 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ എടുക്കുമായിരുന്നു.
മുസാഫർനഗർ, സഹാറൻപൂർ, ഹരിദ്വാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കാരുടെ സമയം എക്സ്പ്രസ് ഹൈവേ കുറയ്ക്കും.

