ലണ്ടൻ: വൻ തുക മുടക്കി കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച യുകെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം. അതേ സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും തന്നെയാണ് ‘ഇത് ധൂർത്താണ്’ എന്ന ആരോപണവുമായി മുന്നോട്ടു വന്നത്.
തെക്കൻ ഇംഗ്ലണ്ടിലെ വിൻചെസ്റ്റർ സർവകലാശാലയിലാണ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റയുടെ പ്രതിമ സ്ഥാപിച്ചത്. “സുസ്ഥിരതയ്ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രതിബദ്ധത” പ്രതിഫലിപ്പിക്കുന്നതിനാണ് പ്രതിമ സ്ഥാപിച്ചത് എന്നാണ് അധികൃതരുടെ അവകാശ വാദം.
24,000 ഡോളർ ആണ് പ്രതിമയുടെ ചിലവ്.മഹാമാരിയുടെ കാലത്ത് ഒരു പ്രതിമയ്ക്കായല്ല പണം മുടക്കേണ്ടത് എന്നാണ് വിമർശകർ പറയുന്നത്.

