കോവിഡ് ബാധയെ തുടര്‍ന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . വാടാനപ്പളളി പടിഞ്ഞാറേവശം അസ്ര കോളേജിന് സമീപം അറക്കവീട്ടില്‍ ഷെരീഫ്(43) ആണ് മരിച്ചത്. ഭാര്യ: ആരിഫ. മക്കള്‍: സിയഫാത്തിമ, മുഹമ്മദ് സിദാന്‍,അബ്ദുല്ല ആദില്‍. പിതാവ് പരേതനായ ഹംസ.മാതാവ് കുഞ്ഞിപ്പാത്തുണ്ണി. സഹോദരി ഷരീഫ. കഴിഞ്ഞ 15 വര്‍ഷമായി പ്രവാസിയാണ് ഷരീഫ് . ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു. അബുഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →