ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി, കൊല്ലപ്പെട്ടവർ ഭീകരർ അല്ലെന്നതിന് രേഖകളില്ലെന്ന് സിബിഐ പ്രത്യേക കോടതി

അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എൽ. സിംഗാൾ ഐപിഎസ്, റിട്ടയേർഡ് ഡിവൈഎസ്പി തരുൺ ബാരോട്ട്, എഎസ്‌ഐ അനജു ചൗധരി എന്നിവരെയാണ് 31/03/21ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കിയത്.

വിടുതൽ ഹർജിയെ സിബിഐ എതിർക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരർ അല്ലെന്നതിന് രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

2004 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ചായിരുന്നു ഏറ്റുമുട്ടൽ. ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖും ഉൾപ്പെടെ നാല് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →