തൃശ്ശൂർ: തിരഞ്ഞെടുപ്പ് : വോട്ടുറപ്പിക്കാൻ പുലികളെ ഇറക്കി സ്വീപ്പ്

തൃശ്ശൂർ: ജില്ലയിൽ വോട്ടുറപ്പിക്കാൻ പുലി രൂപങ്ങൾ ഇറക്കി സ്വീപ്പ്. ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ മറക്കല്ലേ എന്ന സന്ദേശമേന്തിയ പുലിരൂപങ്ങൾ സൗരാജ് റൗണ്ടിൽ  സ്ഥാപിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ്‌  ഉദ്ഘാടനം നിർവഹിച്ചു. കലക്ടറേറ്റിലും വടക്കേ ബസ് സ്റ്റാന്റ്,  കോർപ്പറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലായാണ്  പുലിരൂപങ്ങൾ സ്ഥാപിച്ചത്. വരുംദിവസങ്ങളിലായി കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം പുലി രൂപങ്ങൾ സ്ഥാപിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

ജില്ലയിലെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ  പി സി ബാലഗോപാൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം എച്ച് ഹരീഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സ്വീപ്പ് ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ലിൻസ് ഡേവിഡ്, സ്വീപ്പ് കോ ഓർഡിനേറ്റർ ബിജുദാസ് തൃത്താല തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →