തിരുവനന്തപുരം: 50 കോടിക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുളള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2021 മാര്‍ച്ച് 31 മുതല്‍ ഇന്‍വോയിസിംഗ് നിര്‍ബ്ബന്ധമാക്കി. ഇന്‍വോയിസിംഗ് നിര്‍ബന്ധമായ വ്യാപാരികള്‍ നികുതി ബാധ്യതയുളള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്കുന്ന ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകള്‍ക്കും ഇന്‍വോയിസിംഗ് നടത്തണം.
ഇത്തരം വ്യാപാരികള്‍ ചരക്കുനീക്കം നടത്തുന്നതിന് മുമ്പുതന്നെ ഇന്‍വോയിസിംഗ് സമര്‍പ്പിക്കണം. ഇതിനായി ജിഎസ്ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ ഇന്‍വോയിസ് രജിസ്ട്രേഷന് പോര്‍ട്ടലായ https://einvoice1.gst.gov.in വഴിയോ ഇന്‍വോയിസ് രജിസ്ട്രേഷന് എടുക്കണം. വേബില്ല് പോര്‍ട്ടലില്‍ രജിസ്ട്രേഷന് ഉളള വ്യാപാരികള്‍ക്ക് ആ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇ.ഇന്‍വോയിസിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. ഇന്‍വോയിസിംഗ് ബാധ്യതയുളള വ്യാപാരി ഇന്‍വോയിസ് നല്കുന്നില്ലെങ്കില് സ്വീകര്‍ത്താവിന് ഇന്പുട് ടാക്സ് ക്രെഡിറ്റിന് അര്‍ഹത ഉണ്ടാവില്ല.

