‘താൻ ക്ഷമാപണം നടത്തി, പക്ഷേ തൻ്റെ വൃദ്ധയായ അമ്മയെയും ഭാര്യയെയും സൈബർ പോരാളികൾ വേട്ടയാടുകയാണ്, അവരും സ്ത്രീകളാണ് ‘ ഫെയ്സ് ബുക്ക് കുറിപ്പുമായി ജോയ്‌സ് ജോര്‍ജ്

ഇടുക്കി: രാഹുല്‍ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ തന്റെ അമ്മയ്ക്കും ഭാര്യക്കും സഹോദരിമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണങ്ങള്‍ നടക്കുന്നതായി ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജ്. 31/03/21ബുധനാഴ്ച ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെപ്പോലെ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും അതില്‍ താന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ജോയ്‌സ് ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിമാര്‍ക്കും നേരെ മോശം കമന്റുകള്‍ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെപേരില്‍ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകള്‍ അല്ലാതാകുന്നില്ല. സ്ത്രീകള്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരിരക്ഷയ്ക്ക് അര്‍ഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തുടങ്ങി പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ് ഫേസ്ബുക്കിലെഴുതി. തന്റെ ഭാര്യയുടെയും അമ്മയുടെയും വാട്ട്‌സാപ്പിലും മോശം കമന്റുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →