കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലം വിമതയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. 30/03/21 ചൊവ്വാഴ്ചയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നത് .
ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് പാര്‍ട്ടി വിട്ടത്. തലമുണ്ഡനം ചെയ്തുകൊണ്ടാ യിരുന്നു അവരുടെ പ്രതിഷേധം.
മുല്ലപ്പള്ളിയിൽ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക സുഭാഷ് കെ പി സി സി നടപടിയോട് പ്രതികരിച്ചു.
വണ്‍ ഇന്ത്യാ വണ്‍ പെന്ഷന് സംഘടന നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നു.