എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഉയരുന്നു: രാജ്യത്ത് വാക്‌സിനേഷന്‍ കവറേജ് 6 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. പുതിയ കേസുകളില്‍ 84.5% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്.കഴിഞ്ഞ 24 മണിക്കൂറില്‍ 68,020 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 40,414. കര്‍ണാടകയില്‍ 3,082, പഞ്ചാബില്‍ 2,870 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ഇത് ആകെ രോഗികളുടെ 4.33 ശതമാനമാണ്. രാജ്യത്തെ മൊത്തം സജീവ കേസുകളില്‍ 80.17 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ആണ്. അതേസമയം, ഇന്ത്യയിലെ മൊത്തം വാക്‌സിനേഷന്‍ കവറേജ് 6 കോടി കവിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 9,92,483 സെഷനുകളിലായി 6.05 കോടി (6,05,30,435) വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 72-മത് ദിവസം (മാര്‍ച്ച് 28, 2021) 2,60,653 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇതുവരെ 1,13,55,993 പേര്‍ രോഗ മുക്തരായി. 94.32% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 32,231 പേര്‍ രോഗ മുക്തരായി. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗ മുക്തരായത് – 17,874. കഴിഞ്ഞ 24 മണിക്കൂറില്‍ 291 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 81.79 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം – 108, പഞ്ചാബില്‍ 69 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →