കേരളത്തിന്‌ നാല്‌ പുതിയ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന്‌ തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശ്‌, ബെംഗളൂരുവിലെ ബാനസവാടി, ലോകമാന്യതിലക്‌ എന്നിവിടങ്ങളിലേക്കും എറണാകുളത്തുനിന്ന്‌ ബാനസവാടിയിലേക്ക് മറ്റൊന്നും ഉള്‍പ്പടെയാണ്‌ നാല്‌ ട്രെയിനുകള്‍.

കൊച്ചുവേളി -ഋഷികേശ്‌ സ്‌പെഷ്യല്‍ (നമ്പര്‍-06097)ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും. എല്ലാ വെളളിയാഴചകളിലും രാവിലെ 9.15നും ,19 തിങ്കളാഴ്‌ച മുതല്‍ ഋഷികേശില്‍ നിന്ന്‌ മടക്കയാത്ര (നം.06098) രാവിലെ 6.15നും പുറപ്പെടും. കൊച്ചിയില്‍ നിന്ന് ബാനസവാഡിയിലേക്കുളള ദ്വൈവാര സ്‌പെഷല്‍ ഹംസഫര്‍ എക്‌സ്‌പ്രസ്‌ ഏപ്രില്‍ 10 മുതലാണ്‌ ആരംഭിക്കുക. വ്യാഴം ശനി ദിവസങ്ങളില്‍ വൈകിട്ട 6.05നാണ് ‌പുറപ്പെടുക.. കൊല്ലം ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌ ,കോയമ്പത്തൂര്‍ ഈറോഡ്‌, സേലം, കൃഷ്‌ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്‌. വെളളി ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴിനാണ്‌ മടക്കയാത്ര. (നം. 6319/6320)

കൊച്ചുവേളിയില്‍ നിന്ന് ലോകമാന്യ തിലക്‌ ഏപ്രില്‍ 11 മതല്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.45ന്‌ സര്‍വീസ്‌ തുടങ്ങും. കൊല്ലം,കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്‌. മടക്കയാത്ര തിങ്കള്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട്‌ 4.55ന്‌. (നമ്പര്‍-06164/06163).

എറണാകുളത്തുനിന്ന്‌ ബാനസവാഡിയിലേക്ക്‌ 11 മുതല്‍ ഞായറാഴ്‌ചകളില്‍ വൈകിട്ട്‌ 4.50 നാണ്‌ സ്‌പെഷ്യല്‍ സര്‍വീസ്‌. ആലുവ, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട്, പോഡനൂര്‍, തിരുപ്പൂര്‍, ഈറോഡ്‌, സേലം, തിരുപ്പത്തൂര്‍, കംഗര്‍പേട്ട, കൃഷ്‌ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്‌. മടക്കയാത്ര തിങ്കളാഴ്ച‌ രാത്രി ഏഴിന്‌. നമ്പര്‍ 06062/ 06061)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →