തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 29/03/2021 തിങ്കളാഴ്ച്ച 88 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1459 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,768 ആണ്. 1,01,596 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 08 പുരുഷൻമാരും 02 സ്ത്രീകളും പത്ത് വയസ്സിനു താഴെ 03 ആൺകുട്ടികളും 01 പെൺകുട്ടി യുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 55
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 113
3. സർക്കാർ ആശുപത്രികളിൽ – 47
4. സ്വകാര്യ ആശുപത്രികളിൽ – 57. കൂടാതെ 1099 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
181 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 34 പേർ ആശുപത്രിയിലും 147 പേർ വീടുകളിലുമാണ്. 4146 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1749 പേർക്ക് ആന്റിജൻ പരിശോധനയും, 2053 പേർക്ക് ആർടി-പിസിആർ പരിശോധനയും, 344 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,46,264 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
484 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,62,530 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 04 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

