ഈജിപ്ത്: ടഗ്ഗുകളുടെ സഹായം എത്തിയത്തോടെ സൂയസ് കനാലില്‍ കുടുങ്ങിപ്പോയ ചരക്കുകപ്പല്‍ എവർഗ്രീൻ ചലിച്ചു തുടങ്ങി. കപ്പലിനോട് ചേര്‍ന്നുള്ള 27,000 ചതുരശ്ര മീറ്റര്‍ മണല്‍ നീക്കിയ ശേഷമാണ് ദിശമാറ്റാനുള്ള ശ്രമം തുടങ്ങിയത്. ഇന്ന് രാവിലെയോടെ കപ്പലിനു മുന്നിലുണ്ടായിരുന്ന തടസ്സം നീങ്ങിയതായി കപ്പല്‍ കമ്പനിം വ്യക്തമാക്കി. കപ്പല്‍സുരക്ഷിതമാണ്.കപ്പല്‍ കുടുങ്ങി ആറ് ദിവസത്തിനു ശേഷമാണ് ഈ പുരോഗതിയുണ്ടായത്. ചരക്കുകപ്പല്‍ വഴിമുടക്കിയതോടെ 320 ചരക്കുകപ്പലുകളാണ് കുടുങ്ങിയത്. ഏകദേശം നാല് ഫുട്ബോള്‍ ഫീല്‍ഡിനേക്കാള്‍ നീളമുള്ള ചരക്ക് കപ്പല്‍ 193 കീലോമീറ്റര്‍ നീളമുള്ള സൂയസ് കനാലില്‍ കുടുകെയാണ് കുടുങ്ങിയത്.20,000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.