പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ആക്രമണത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക്

അങ്ങാടിപ്പുറം : പൂരത്തിനെത്തിച്ച ആന ഇടഞ്ഞത് ഏറെ നേരം പരിഭാന്തി പടര്‍ത്തി. മലപ്പറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ഏഴാംപൂരമായ 27/03/21 ശനിയാഴ്ച രാവിലെ 9.30ന് 13-ാമത്തെ ആറാട്ടിന് മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പന്‍കാവില്‍ രാധാകൃഷ്ണന്‍ (44),തൃശൂര്‍ പോര്‍ക്കലങ്ങാട് മണികണ്ഠന്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഗുരുവായൂര്‍ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞ്. . ക്ഷേതത്തിലെ ശ്രീശൈലം ഹാളിന് മുമ്പിലെ ഷെഡും ആന തകര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം അധികൃതരും ആനപാപ്പാന്മാരും എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ആനയെ തളച്ചത്. അല്‍പം വൈകിയെങ്കിലും ഉത്സവ ചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →