മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയം റിട്ട. ഹൈക്കോടതി ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കാബിനറ്റ് യോഗത്തില്‍ താന്‍ തന്നെയാണ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കാബിനറ്റ് തീരുമാനിക്കുകയും ചെയ്തുവെന്നാണ് വിഷയത്തില്‍ അനില്‍ പ്രതികരിച്ചത്. എല്ലാ ആരോപണങ്ങളും അന്വേഷിക്കും. സത്യം എന്താണെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും മുകേഷ് അംബാനി കേസില്‍ സസ്പെന്‍ഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയെ ഉപയോഗിച്ച് 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമം നടത്തിയതായി മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. വാസെയെപ്പോലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയില്‍നിന്നും ഇത്തരത്തില്‍ നിര്‍ദേശമെത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം.