അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യൂസുഫ് പഠാന് കൊവിഡ്- 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണുള്ളതെന്നും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് പഠാനും രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഈയടുത്ത് സമാപിച്ച റോഡ് സേഫ്റ്റി വേള്‍ഡ് ടി20 പരമ്പരയില്‍ യൂസുഫ് പഠാന്‍ പങ്കെടുത്തിരുന്നു.യൂസുഫ് അംഗമായ ഇന്ത്യാ ലെജന്‍ഡ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സച്ചിന്‍
യൂസുഫ് പഠാന് കൊവിഡ്- 19 സ്ഥിരീകരിച്ചു
