കഞ്ചിക്കോട് : കഞ്ചിക്കോട് യുവ ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങി മരിച്ച നലയില്‍. കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന് മകന് മനു(29), ദൃശ്യ(22) എന്നിവരാണ് മരിച്ചത്. ഒന്നരവയസുളള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷമാണ് ദൃശ്യയുടെ ആത്മഹത്യ.
സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടാായ വഴക്കിനെ തുടര്‍ന്ന് മനു വീട്ടില്‍ നിന്ന് ഇറങ്ങിപോയിരുന്നു. ഈ സമയത്താണ് ദൃശ്യ കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കുറെ സമയത്തിന് ശേഷം തിരിച്ചെത്തിയ മനു കണ്ടത് കിടപ്പുമുറിയില്‍ തൂങ്ങി നില്ക്കുന്ന ദൃശ്യയെ ആണ്. മനു വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അയല്‍ക്കാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ദൃശ്യയെ ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടയില്‍ മുറിയിലേക്ക് കയറിയ മനുവിനെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മനുവിനേയും മരിച്ച നിലയില്‍ കാണുന്നത്.
വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ മനുവും ദൃശ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പുറമേ വളരെ സന്തോഷത്തോടെയാണ് ഇവര്‍ പെരുമാറിയിരുന്നത്. എന്നാല്‍ വര്‍ക്ക് ഷോപ്പില്‍ ജോലി കുറഞ്ഞതോടെ സാമ്പത്തികമായി ഇവര്‍ ബുദ്ധിമുട്ടിലായിരുന്നു. ഭാര്യയുടെ സ്വര്‍ണ്ണം ഉള്‍പ്പടെ പണയപ്പെടുത്തിയിരുന്നു. വീട്ടിനുളളില്‍ കണ്ടെത്തിയ ഡയറിയിലും സാമ്പത്തിക ബാധ്യതയെക്കുറിച്ച് വിവരങ്ങള്‍ ഉണ്ടായിരുന്നതായി കസബ പോലീസ് എസ്ഐ പൈലോത്ത് അറിയിച്ചു. ഒന്നരവയസുകാരി മിത്രയെ ചെടയിന്കാലയില് താമസിക്കുന്ന ദൃശ്യയുടെ അമ്മ സരിതയുടെ അടുക്കലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.

