വീണ്ടും കുതിച്ചുയർന്ന് കോവിഡ്, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1.19 കോടി കടന്നു, ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അരലക്ഷത്തിലേറെ

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്കു ശേഷം രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 26/03/21 വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

62,258 പുതിയ കൊവിഡ് കേസുകളാണ് ഈ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1.19 കോടി കടന്നു.

ഇതേ 24 മണിക്കൂറിനുള്ളില്‍ 291 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടോ മൊത്തം മരണസംഖ്യ 1,61,240 ആയി.

കൊവിഡ് തീവ്രമാകുന്ന സാഹിചര്യത്തില്‍ മഹാരാഷ്ട്രയില്‍ 28/03/21 ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുെമന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →