കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. 25/03/21 വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരിശോധന. കിഫ്ബി പദ്ധതികളുടെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചതായാണ് വിവരം. അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണ് നടന്നതെന്നും കിഫ്ബി അധികൃതര്‍ പറയുന്നു.

കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

നേരത്തെ, കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്‍റ് വകുപ്പ് നീക്കം നടത്തിയത് രാഷ്ട്രീയ വിവാദമായിരുന്നു. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദായനികുതി വകുപ്പും രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →