അമേരിക്കൻ കമ്പനിയുമായുളള ആഴക്കടൽ മത്സ്യബന്ധനക്കരാർ സർക്കാർ അറിഞ്ഞു കൊണ്ട്, രേഖകൾ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രം സർക്കാരിന്റെ അറിവോടെയല്ലെന്നുള്ള ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പൊളിയുന്നു. ഇംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു.

ധാരണാ പത്രത്തിൽ കെഎസ്ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരിയ സർക്കാർ നീക്കത്തിന് തിരിച്ചടിയാണ് പുതിയ വിവരങ്ങൾ. ഇംസിസിയും സർക്കാരും തമ്മിലുണ്ടാക്കിയ അസെൻഡ് ധാരണാപത്രം പ്രകാരമാണ് കരാർ ഒപ്പിടുന്നത്.ഇതിനു തെളിവായി വാട്സാപ് ചാറ്റുമുണ്ട്.

സിംഗപ്പൂർ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനൽ ചീഫ് സെക്രട്ടറി മറുപടി നൽകിയെന്നും പുറത്തുവന്ന റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →