റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും യോഗം

March 24, 2021 - 11:16 pm

വയനാട്: തെരഞ്ഞെടുപ്പ് ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഇലക്ഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്നു. ചെലവ് നിരീക്ഷണം, എക്കൗണ്ട് സൂക്ഷിക്കല്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളില്‍ നടന്ന യോഗത്തില്‍ പൊതുനിരീക്ഷകന്‍ അഭിഷേക് ചന്ദ്ര, ചെലവു നിരീക്ഷകന്‍ എസ്. സുന്ദര്‍ രാജന്‍, വരണാധികാരി ഷാമിന്‍ സെബാസ്റ്റ്യന്‍, ചെലവ് നോഡല്‍ ഓഫീസര്‍ എ.കെ ദിനേശന്‍, എം.സി.എം.സി നോഡല്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *