കൊച്ചി: കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.
20,000 രൂപ മാത്രം ഈടാക്കി നിയമനം നടത്തേണ്ടിടത്ത് 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് കേരളത്തിലെയും മറ്റിടങ്ങളിലെയും നഴ്‌സുമാരെ റിക്രൂട്ട് ചെയ്തത്. ഇത്തരത്തില്‍ ശേഖരിച്ച 205 കോടി രൂപ ഹവാലയായി കുവൈത്തില്‍ എത്തിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി നടപടി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സഹായത്തോടെയാണ് അമിത തുക ഈടാക്കിയത്. കുവൈത്തിലേക്ക് പോകാന്‍ ലക്ഷങ്ങള്‍ നല്‍കിയ നഴ്സുമാര്‍ നല്‍കിയ പരാതിയാണ് വന്‍തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്