കോഴിക്കോട്: സര്‍ക്കാര്‍ ബാല മന്ദിരങ്ങളില്‍ താമസിക്കുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തംവീട്ടില്‍ താമസിച്ച് വളര്‍ത്തുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2021 ഏപ്രില്‍ 10 നകം ജില്ലാ പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, സിവില്‍സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2378920.