ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വരുന്നു

വാ​ഷി​ങ്​​ട​ണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജ​നു​വ​രി ആ​റി​ന്​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ യു.​എ​സ്​ പാ​ര്‍​ല​മെന്റ്​ മ​ന്ദി​ര​മാ​യ ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​ട​ക്കം ചു​മ​ത്താ​നു​ള്ള ​തെ​ളി​വു​ക​ള്‍ ലഭിച്ചതാ​യി ഫെ​ഡ​റ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്.

ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന്​തീവ്രവലതുപക്ഷ സ്വഭാവമുള്ള ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ ക​ലാ​പ​ത്തി​ല്‍ അഞ്ചുപേ​ര്‍​ക്ക്​ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ല​ഭ്യ​മാ​യ വ​സ്തു​ത​ക​ള്‍ ആ​രോ​പ​ണ​ങ്ങ​ളെ പിന്തുണക്കുന്നുവെ​ന്ന് അ​ക്ര​മ​ത്തെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം നല്‍കിയ കൊ​ളം​ബി​യ ഡി​സ്ട്രി​ക്​​ട്​ ആ​ക്ടി​ങ്​ യു.​എ​സ് അ​റ്റോ​ണി മൈക്കല്‍ ഷെര്‍വിന്‍ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 400 പേ​ര്‍​ക്കെ​തി​രെ ജ​സ്​​റ്റി​സ് ഡി​പ്പാ​ര്‍​ട്​​മെന്റ്​ കേസെടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ര്‍​ക്കെ​തി​രെ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. അ​തി​ക്ര​മി​ച്ചു ക​ട​ന്നു, ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ്സ​പ്പെ​ടു​ത്തി എ​ന്നി​ങ്ങ​നെ​യു​ള്ള കുറ്റങ്ങളാണ്​ കലാ​പ​കാ​രി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഫെ​ഡ​റ​ല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹം​കൂ​ടി ചുമത്താനു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →