പനജി: ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് നഗരസഭകളിലും ബിജെപിയ്ക്ക് ജയം. തലസ്ഥാന നഗരമായ പനജി കോര്‍പ്പറേഷനിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലും ബിജെപിക്കാണ് ജയം. പനജി എംഎല്‍എയും ബിജെപി നേതാവുമായ അന്റനാസിയോ മോണ്‍സെരാറ്റെ നേതൃത്വം നല്‍കിയ പാനല്‍ 30ല്‍ 25 സീറ്റും നേടി. തെരഞ്ഞെടുപ്പ് നടന്ന ആറ് നഗരസഭകളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് പാനലിന് വിജയിക്കാനായത്. പാര്‍ട്ടികള്‍ നേരിട്ട് മത്സരിക്കാതെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം
