തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച്‌ ഭാര്യയെ തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച്‌ ഭാര്യയെ തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. തിരുവല്ലയില്‍ 21/03/21 ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിച്ചു. അതേസമയം, ഗുരുതരമായി പൊള്ളലേറ്റ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല നെടുംബ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മകള്‍ ലിജിയെ (35) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →