രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യമിട്ടുള്ള ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍, ഫെലോഷിപ്പ്, സ്റ്റുഡന്‍ഡ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീം. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല നിലയിലുമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ചെയറിലൂടെയും ഇന്റേണ്‍ഷിപ്പിലൂടെയും ഒരുങ്ങുന്നത്.

ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍

ഗവേഷകര്‍, അക്കാദമിക് രംഗത്ത് പേരെടുത്തവര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ചെയറിലേക്ക് അപേക്ഷിക്കാം. ഇവരെക്കൂടാതെ മുന്‍ എം.പി, എം.എല്‍.എമാര്‍ക്കും അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് ചെയറിന്റെ കാലവധി. ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ചെയര്‍ കാലവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 20 ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റ് ഇനത്തില്‍ 2.50 ലക്ഷം രൂപയും ലഭിക്കും.

രാജ്യസഭാ ഫെലോഷിപ്പ്

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഫെലോഷിപ്പിനായി അപേക്ഷിക്കാം. മുന്‍ എം.പി, എം.എല്‍.എമാര്‍ക്കും ഫെലോഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. 18 മാസമാണ് ഫെലോഷിപ്പിന്റെ ദൈര്‍ഘ്യം. ഇത് ആറുമാസവരെ നീട്ടാവുന്നതാണ്. കാലവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റിനത്തില്‍ 50,000 രൂപയും ലഭിക്കും.

രാജ്യസഭ സ്റ്റുഡന്റ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ്

നിലവില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ട് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലവധി. സ്‌റ്റൈപെന്‍ഡായി മാസം 10,000 രൂപ ലഭിക്കും.മാര്‍ച്ച് 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുവാനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →