എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ. ഇതിനായി, ഏത് സ്‌കൂളിലാണോ പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച് 25-നകം സമര്‍പ്പിക്കണം. ഏത് സ്‌കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച് 31-നകം സി.ബി.എസ്.ഇ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →