പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ സർക്കാർ വിലയ്‌ക്കെടുത്തു. മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല 21/03/21 ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവേകളിലൂടെ തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സർവേഫലം വൻ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അഭിപ്രായ സർവേകളെല്ലാം എൽ ഡി എഫിന്റെ തുടർഭരണമാണ് പ്രവചിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →