തിരുവനന്തപുരം: 2021 ഏപ്രില്‍ 6ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ് . നിങ്ങളുടെ പേര് ലിസ്റ്റിലുണ്ടോയെന്നറിയണ്ടേ? അതിനായി electoralsearch.in എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ പേര്, ജനനതീയതി, സ്റ്റ്റ്റേറ്റ് , ജില്ല,നി യോജക മണ്ഡലം അച്ഛന്റെ പേര് അതിന് ശേഷം catpcha കോഡ് എന്നിവ നല്‍കി സബ്മിറ്റ് ചെയ്യുക. ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ താഴെ അതിന്റെ വിവരങ്ങള്‍ ലഭിക്കുന്നതായിരിക്കും.
നിങ്ങള്‍ വോട്ടുചെയ്യേണ്ട സ്ഥലം മറ്റ് പേഴ്‌സണല്‍ വിവരങ്ങള്‍ ഇലക്ഷന്‍ ഓഫീസറുടെ പേരുകളും നമ്പരുകളും ലഭിക്കുന്നതാണ്. അഥവാ നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ലെങ്കില്‍ നോ റെക്കാര്‍ഡ്‌സ് എന്നായിരിക്കും ലഭിക്കുന്നത്.

