പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പൊതു നിരീക്ഷകരായ പ്രധാന്‍ യാദവ്, ആലിസ് വാസ്, പ്രദീപ് കുമാര്‍ ചക്രവര്‍ത്തി, അമര്‍പാല്‍ സിംഗ്, സന്ദീപ് കുമാര്‍,  പോലീസ് നിരീക്ഷകനായ ഹിമാന്‍ഷുകുമാര്‍ ലാല്‍ എന്നിവരാണ് ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയും  വിവിധ വകുപ്പുകളുടെ പ്രതിനിധികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. സി-വിജില്‍ കണ്‍ട്രോള്‍ റൂമിലും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ സ്‌ക്രീനിംഗ് സെല്ലിലും നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →