സൂക്ഷ്മ പരിശോധനയില്‍ 11 പത്രികകള്‍ തള്ളി, സ്വീകരിച്ചത് 84 പത്രികകള്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ലഭിച്ച 95 നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. 84 എണ്ണം സ്വീകരിച്ചു, 11 പത്രികകള്‍ തള്ളി. ഓരോ മണ്ഡലത്തിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 22 ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും. പത്രിക തള്ളിയവരുടെ വിവരം ചുവടെ.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച  അജയകുമാര്‍, കൊല്ലം – അഡ്വ വി രാജേന്ദ്രബാബു, കുണ്ടറ – മിഥുന്‍ മോനച്ചന്‍, എന്‍.എസ് പ്രസന്നകുമാര്‍, പുനലൂര്‍ – ഉമേഷ് ബാബു, നൗഷാദ്, ജോസ്, കൊട്ടാരക്കര – ജോണ്‍സണ്‍,  ഇരവിപുരം – എസ്. പ്രസാദ്, ചാത്തന്നൂര്‍ – അഡ്വ. ദിലീപ് കുമാര്‍, ശ്രീനാഗേഷ് എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →