ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അടക്കം മൂന്ന് പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശതാരം വനിതയാണെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.തലസ്ഥാന നഗരിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചസില്‍ വച്ചാണ് ലോകകപ്പ് നടക്കുന്നത്.ഇവര്‍ക്കൊപ്പം മുറി പങ്കിട്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധനാ റിപ്പോര്‍ട് ഇതുവരെയും ലഭിച്ചിട്ടില്ല.മാര്‍ച്ച് 18ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഏകദേശം 43 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം ഷൂട്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →