പ്രത്യേകം സജ്ജീകരിച്ച അറയില്‍ മദ്യം കടത്ത്: വാഹന നിര്‍മ്മാതാവിനെ പോലും അത്ഭുതപ്പെടുത്തി

മഹാരാഷ്ട്ര: മഹീന്ദ്രയുടെ പിക്കപ്പ് വാഹനത്തില്‍ അനധികൃതമായി മദ്യം കടത്തുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന പ്രത്യേക അറകണ്ട് വാഹന നിര്‍മ്മാതാവ് ആനന്ദ് മഹീന്ദ്രപോലും അത്ഭുതപ്പെട്ടു. പിക്കപ്പ് വാഹനത്തിന്റെ മൊത്തം നീളത്തില്‍ വലിച്ചെടുക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അറയിലാണ് മദ്യം കടത്തിയത്.

വല്ലാത്ത ബുദ്ധിതന്നെയെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തില്‍ നിന്നുളളതാണ് വീഡിയോ. പത്തോളം ആളുകള്‍ ചേര്‍ന്നാണ് പിക്കപ്പില്‍ നിന്നും പ്രത്യേക അറ വിലിച്ചടുക്കുന്നത്. ഇത്തരത്തിലുളള ഒരു കണ്ടുപിടുത്തം പിക്കപ്പ് വാനിന്റെ രൂപകല്‍പ്പനയില്‍ ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇനി അങ്ങനെ ഒരു ഡിസൈന്‍ ഒരിക്കലും ഉണ്ടാകില്ലെന്നും ആനന്ദ് വ്യക്തമാക്കി. പ്രത്യേകം സജ്ജീകരിച്ച അറയില്‍ മദ്യം അടുക്കി വച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →