തൃപ്പൂണിത്തുറ; തൃപ്പൂണിത്തുറ മണ്ഡലത്തിലെ സിപിഎം എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് എരൂരിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. രാവിലെ കണിയാമ്പുഴയിലെ ഇഎംഎസ് ,എകെജി സക്വയറില്‍ ഇഎംസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തിയായിരുന്നു തുടക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എംസി സുരേന്ദ്രന്‍, ജില്ലാ കമ്മറ്റിയംഗം സിഎന്‍ സുന്ദരന്‍, ഏരിയാ സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കുടിവെളള ക്ഷാമം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച റസിഡന്‍ന്‍റ്സ് അസോസിയേഷനുകള്‍ ഏരൂരിലെ കുടിവെളള സമൃദ്ധി ചൂണ്ടിക്കാട്ടി വാക്കുപാലിച്ച എംഎല്‍എയ്‌ക്കൊപ്പം എരൂര്‍ എന്നു പറയാനും മടിച്ചില്ല. നഗരസഭ വൈസ് ചെയര്‍മാന്‍ കെകെ പ്രദീപ്കുമാര്‍,സിപിഎം ലോക്കല്‍ സെക്രട്ടറി ബിഎസ് നന്ദനന്‍, വി.ജി.സുധികുമാര്‍, ഒവി സലിം ,എഐ രാജേഷ്, ഷീന ഗിരീഷ് ,പിഎസ് കിരണ്‍ എന്നിവര്‍ പങ്കെടുത്തു.

