തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ പേരിലുള്ള കേസുകളിൽ ഒന്നാമത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. 248 കേസുകളാണ് സുരേന്ദ്രന്റെ പേരിൽ ഉള്ളത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 248 കേസുകൾ. ഇതിൽ ഭൂരിപക്ഷവും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടവയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ 8 കേസുകളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ 4 കേസുകളുമാണുള്ളത്.

