ആലപ്പുഴ: ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന്റെയും ഇ.എസ്.ഐ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ നടക്കും. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തി സൗജന്യമായി വാക്സിന്‍ സ്വീകരിക്കാം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ ഐഡന്റിറ്റി കാര്‍ഡ് കുത്തിവയ്പ്പ് സമയത്ത് ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.