ഇന്ത്യൻ കരസേനയ്ക്ക് 4,960 ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വിതരണം ചെയ്യാനുള്ള കരാർ പ്രതിരോധമന്ത്രാലയം BDL മായി ഒപ്പുവച്ചു

ഇന്ത്യൻ കരസേനയ്ക്ക്  1,188 കോടി രൂപ ചിലവിൽ  4,960 മിലൻ  2T ആന്റി  ടാങ്ക്  ഗൈഡഡ്  മിസൈലുകൾ (ATGMs) വിതരണം ചെയ്യാനുള്ള കരാർ  , പൊതുമേഖലാ പ്രതിരോധ ഉത്പന്ന വികസന സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും, പ്രതിരോധമന്ത്രാലയവും   തമ്മിൽ 2021 മാർച്ച് 19ന് ഒപ്പുവച്ചു  

  BDL മായി ഇതിന് സമാനമായ മറ്റൊരു കരാർ 2016 മാർച്ച് എട്ടിന് ഒപ്പിട്ടിരുന്നു .

  ഫ്രാൻസ്ആസ്ഥാനമായ MBDA മിസൈൽ  സിസ്റ്റംസിന്റെ ലൈസെൻസോടു  കൂടി BDL നിർമ്മിക്കുന്ന മിലൻ 2T മിസൈലുകൾക്ക് 1,850 മീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ  ഭേദിക്കാൻ സാധിക്കും.

 തറയിൽ നിന്നും , വാഹനങ്ങളിൽ നിന്നും ഒരുപോലെ വിക്ഷേപിക്കാൻ സാധിക്കുന്ന  ഈ മിസൈലുകൾക്ക് , ശത്രുരാജ്യങ്ങളുടെ പ്രതിരോധ- ആക്രമണ ടാങ്കുകളെ  ഒരുപോലെ നശിപ്പിക്കാൻ കഴിയും  

 ഇവയെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →