24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 25,833 (പുതിയ കേസുകളില്‍ 65% ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ 2,369 പേര്‍ക്കും കേരളത്തില്‍ 1,899 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 80.63% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 2.71 ലക്ഷം (2,71,282) പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.82% മാത്രമാണിത്. മൊത്തം കേസുകളുടെ 76.48% മഹാരാഷ്ട്ര , കേരളം , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →