മുക്കം : ഡോക്ടർ ബിന്ദു ജയകുമാർ രചനയും നിർമ്മാണവും നിർവഹിക്കുന്ന ഡോക്യുമെന്ററി മയൂഖം ആദ്യ പ്രദർശനം കോഴിക്കോട്. വൈഗ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ഡോക്യുമെന്ററി കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്നവരുടെ ജീവിതം ആധാരമാക്കിയുള്ളതാണ്. കാഴ്ച പരിമിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജ്ഞാനദീപം എന്നകൂട്ടായ്മക്ക് വേണ്ടിയാണ് ഈ ഷോർട്ട് ഫിലിം നിർമ്മിച്ചതെന്ന് ബിന്ദു ജയകുമാർ പറഞ്ഞു. വിജ്ഞാനദീപത്തിലെ സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവരാണ് ഈ ഷോർട്ട് ഫിലിമിലെ അഭിനേതാക്കൾ .
കോഴിക്കോട് മാനാഞ്ചിറ ടവറിൽ ഉള്ള ഓപ്പൺ സ്ക്രീൻ തിയേറ്ററിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് ഡോക്ടർ കദീജ മുംതാസ് ആണ് . കാഴ്ചയുള്ള സന്നദ്ധപ്രവർത്തകർ വായിച്ചു നൽകുന്ന പുസ്തകങ്ങളുടെ ഓഡിയോ ലൈബ്രറിയും വിജ്ഞാന ജീവിതത്തിലുണ്ട്.
മൂർക്കനാട്ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യോളജി അധ്യാപികയായ ബിന്ദു ജയകുമാർ മെഡിക്കൽ കോളേജ് അഡീഷണൽ പ്രൊഫസർ ഡോക്ടർ ജയകുമാറിന്റ ഭാര്യയാണ്.

