കണ്ണൂർ : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഹൈക്കമാന്‍ഡിൻ്റെയും കെപിസിസിയുടെയും നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നൂവെന്നും എന്നാല്‍ നിലവിൽ മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാടാണെന്നും മണ്ഡലങ്ങളില്‍ നിരവധി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സുധാകരന്‍ 18/03/21 വ്യാഴാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.
“മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് നിര്‍ദേശം നല്‍കിയ ഹൈക്കമാന്റിനോടും കെപിസിസിയോടും നന്ദി പറയുന്നു. ഞാനിക്കാര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ അജണ്ട. അത് പ്രാവര്‍ത്തികമാകണ മെങ്കില്‍ പുറത്ത് എന്റെ സജീവസാനിധ്യം ഉണ്ടാവണം. ഇരിക്കൂറില്‍ അടക്കം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ക്കാന്‍ എന്റെ സാന്നിധ്യം ആവശ്യമാണ്. മത്സരിക്കാന്‍ സന്തോഷമെയുള്ളൂ. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമാണ് എന്റെ മുഖ്യലക്ഷ്യം. മത്സരിക്കാന്‍ സാധിക്കാത്ത ചുറ്റുപാട് ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട പ്രാഥമിക നടപടികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കുന്നതല്ല.” സുധാകരന്‍ പറഞ്ഞു.
നമനിർദേശ പത്രികാ സമർപ്പണത്തിന് വെറും 24 മണിക്കൂർ മാത്രം ശേഷിച്ചിരിക്കെ മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാർത്ഥിയെ നിർത്താനായില്ല എന്നതിൽ യു ഡി എഫ് പ്രവർത്തകരിൽ കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.
അതേസമയം, ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ ദില്ലിയില്‍ വെച്ച് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

