ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) : അഭിമുഖം മാർച്ച് 24ന്

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) (മലയാളം മീഡിയം) (എൻ.സി.എ-ധീവര, എസ്.സി.സി.സി) (കാറ്റഗറി നമ്പർ 575/19,578/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ല ഓഫീസിൽ മാർച്ച് 24ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം ജില്ല പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആലപ്പുഴ ജില്ലാ പി.എസ്. സി ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →