ചെറുത്തൂര്‍: ആറ്, പത്ത് വയസ് വീതം പ്രായമുളള രണ്ട് മക്കളെയും കൊന്നശേഷം പിതാവ് തൂങ്ങി മരിച്ചു. കാസര്‍കോട് ചെറുവത്തൂരാണ് സംഭവം. ചെറുത്തൂര്‍ ഗവണ്മെന്റ് സ്കൂളിന് സമീപം രൂപേഷ് (40) ആണ് തൂങ്ങി മരിച്ചത്. മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരെ കൊലപ്പെടുത്തിയശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. വീടിന്റെ തെക്കുഭാഗത്ത് ടെറസിന് ചേര്‍ന്നാണ് മക്കള്‍ രണ്ടുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മകളുടെ മുഖത്ത് അടിയേറ്റ പാടുണ്ടായിരുന്നു.
ഭാര്യയുമായുളള സ്വരചേര്ച്ചയില്ലായ്മയാണ് കടുംകൈ ചെയ്യാന്‍ രൂപേഷിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ സവിതയാണ് ഭാര്യ. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

