കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ ശേഷിച്ചിരുന്ന ആറിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കി. വട്ടിയൂര്‍ക്കാവില്‍ വീണാ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കുണ്ടറയില്‍ പിസി വിഷ്ണുനാഥ് , കല്‍പ്പറ്റയില്‍ ടി.സിദ്ദിക്ക്, നിലമ്പൂരില്‍ വി വി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് തന്നെ മത്സരിക്കും. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. യുഡിഎഫ് പിന്തുണ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അവരെ പിന്തുണക്കുന്ന കാര്യം ആലോചനയിലാണെന്ന് മുല്ലപ്പളളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →