വാതുവയ്പ്പ്: യുഎഇ ക്രിക്കറ്റ് താരങ്ങള്‍ക്ക് 8 വര്‍ഷത്തെ വിലക്ക്

അബുദബി: വാതുവയ്പ്പുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് നവീദ്, ഷെയ്മാന്‍ അന്‍വര്‍ ബട്ട് എന്നിവര്‍ക്ക് ഐസിസിയുടെ എട്ട് വര്‍ഷത്തെ വിലക്ക്. 2019 ട്വന്റി-20 ലോകകപ്പ് യോഗ്യതമത്സരങ്ങള്‍ക്കിടെ ഇരുതാരങ്ങളും വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. 33കാരനായ നവീദ് മുന്‍ യുഎഇ ക്യാപ്റ്റനാണ്.രാജ്യത്തിന് വേണ്ടി 39 ഏകദിനങ്ങളും 31 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ ഷെയ്മാന്‍ ബട്ട് രാജ്യത്തിനായി 40 ഏകദിനങ്ങളും 32 ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →