ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍, മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ കേരളത്തിൽ ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് എന്‍.ഐ.എ

കോഴിക്കോട് : ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരെയാണ് 16/03/21 ചൊവ്വാഴ്ച എന്‍.ഐ.എ അറസ്റ്റു ചെയ്തത്.

കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയിഡിന് പിന്നാലെയാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി.

കേരളത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ കൊല്ലം എന്നിവിടങ്ങളിലും ദില്ലിയില്‍ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്. പ്രതിയായ മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തില്‍ റെയിഡുകള്‍ നടന്നത്. റെയിഡില്‍ ലാപ്പ്‌ടോപ്പ്, മൊബൈല്‍, സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവ്, എന്നിവ കൂടാതെ ഐ.എസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എന്‍.ഐ.എ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →