ട്വന്റി20യില്‍ 3000 തികച്ച് കോഹ് ലി

അഹമ്മദാബാദ്: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണു കോഹ്ലിക്കു പിന്നിലുള്ളത്. 2,839 റണ്ണാണു ന്യൂസിലന്‍ഡ് ഓപ്പണറുടെ പേരിലുള്ളത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ്. 2,773 റണ്ണാണു രോഹിത് നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 യില്‍ 49 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 73 റണ്ണെടുത്താണു കോഹ്ലി റെക്കോഡിട്ടത്. 87 ട്വന്റി20 കളിലായി 50.86 ശരാശരിയില്‍ 3001 റണ്ണെടുക്കാന്‍ കോഹ്ലിക്കായി. 26 അര്‍ധ സെഞ്ചുറികളാണു കോഹ്ലിയുടെ പേരിലുള്ളത്. അര്‍ധ സെഞ്ചുറിക്കാരുടെ പട്ടികയിലും ഒന്നാമനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →